ഫുട്ബോൾ ആവേശം നിറയ്ക്കാൻ ലോകകപ്പ് ഫുട്ബോൾ ഗാനവുമായി മോഹൻലാൽ. വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് ഗാനം പുറത്തിറക്കിയത്. മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ചുള്ളതാണ് ഗാനം.
ഒരു വികാരം, ഒരു ചിന്ത, ഒരു മതം അതാണ് ഫുട്ബോൾ- എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലപ്പുറത്തെ പിള്ളേർക്കൊപ്പം ഗ്രൗണ്ടിൽ പന്തുതട്ടുന്ന മോഹൻലാലിനേയും വിഡിയോയിൽ കാണാം. ഗാനം ആലപിച്ചിരിക്കുന്നതും മോഹൻലാൽ തന്നെയാണ്. മോഹൻലാലിനൊപ്പം വമ്പൻ ടീമാണ് ആൽബത്തിനായി ഒന്നിച്ചിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്‍തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.