തിരുവനന്തപുരം: മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു.ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മകൾ വന്നതിനു ശേഷമായിരിക്കും സംസ്കാരം.
ഇടത് മുന്നണിയിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം പിന്നീട് യുഡിഎഫിലേക്ക് പോയി.ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
1975 ൽ ആർ എസ് പി യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.1999 ൽ ആർ എസ് പി യുടെ സംസ്ഥാന സെക്രട്ടറിയായി.എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധയനായിരുന്നു.തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആർഎസ്പിക്ക് മുഖ്യ പങ്കുവഹിക്കുന്നതിൽ നേതൃനിരയിൽ ഉണ്ടായിരുന്നു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു.