മോർബി: ഗുജറാത്തിൽ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 60 കടന്നതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ. ഞായറാഴ്ച വൈകിട്ട് 6.30നാണ് മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടമുണ്ടായത്.
സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇന്ന് ഒഴിവ് ദിവസമാണ്. കൂടാതെ ചത്പൂജ ദിനം കൂടിയാണ്. അതുകൊണ്ടു തന്നെ അ ഏറെ ആളുകൾ പ്രദേശങ്ങൾ സന്ദർശിക്കാനും മറ്റും ഏറെ ആളുകളെത്തിയിരുന്നു. പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പാലം.
40 പേരുടെ മരണം ഇതിനകം തന്നെ ആ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ പേർ ഇപ്പോഴും തകർന്ന പാലത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
അപകടത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സങ്‌ഗ്‌വി അറിയിച്ചു. അപകട സമയത്ത് പാലത്തിൽ 150നു മുകളിൽ ആളുകളുണ്ടായിരുന്നതായി അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേന, ജില്ലാ കലക്ടർ, പൊലീസ് മേധാവി, ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.