ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 മരണം. നൂറോളം പേർക്ക് പരിക്കേറ്റു. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിലാണ് അവധി ദിവസമായ ഇന്നലെ അനിയന്ത്രിതമായ തിരക്കിൽ പെട്ട് അപകടമുണ്ടായത്.
ഇറ്റാവോൺ നഗരത്തിലെ ഹാമിൽട്ടൺ ഹോട്ടലിന് അടുത്തായി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. അവധി ദിവസമായ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ജനങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.