തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗി വനിതാ ഡോക്ടറെ തല്ലി. മണക്കാട് സ്വദേശി വസീര്‍ (25) ആണ് ഡോക്ടറായ ശോഭയെ മര്‍ദ്ദിച്ചത്. ചികിത്സ തേടി എത്തിയ രോഗിയോടു അഡ്മിറ്റാകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ കയ്യിലാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
നേരത്തെ കൊല്ലം ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ ആക്രമിച്ചിരുന്നു. രോഗികൾക്ക് മാത്രമുള്ള ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒ.പി നിർത്തി വെച്ച് പ്രതിഷേധിച്ചു.