തിയറ്ററുകളിൽ വൻ വിജയമായി ഓടികൊണ്ടിരിക്കുകയാണ് കാന്താരയെ പ്രശംസിച്ച രജനീകാന്തിനെ നേരിൽ കാണാൻ എത്തിയിരിക്കുകയാണ് ‘കാന്താര’യിലെ നായകന്‍ കൂടിയായ റിഷഭ് ഷെട്ടി.രജനീകാന്തിന്റെ ചെന്നൈയിലുള്ള വസതിയിലെത്തിയ റിഷഭ് ഷെട്ടി താരത്തിന്റെ കാല്‍തൊട്ടുവണങ്ങി അനുഗ്രഹം വാങ്ങി. ഇരുവരും ഏറെനേരം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്തു.
കാന്താരയെ അഭിനന്ദിച്ചതിന് നന്ദിയുണ്ടെന്ന് രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് റിഷഭ് ഷെട്ടി കുറിച്ചു. കാന്താര തനിക്ക് രോമാഞ്ചം നല്‍കിയെന്ന് നേരത്തെ രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസ് എന്നും ചിത്രത്തെ താരം അഭിസംബോധന ചെയ്തിരുന്നു.
ನೀವು ಒಂದ್ ಸಲ ಹೊಗಳಿದ್ರೆ.. ನೂರು ಸಲ ಹೊಗಳ್ದ೦ಗೆ ನಮಗೆ.❤️ಧನ್ಯವಾದಗಳು @rajinikanth sir ನಮ್ಮ ಕಾಂತಾರ ಚಿತ್ರ ನೋಡಿ ನೀವು ಮೆಚ್ಚಿದ್ದಕ್ಕೆ ನಾವು ಸದಾ ಆಭಾರಿ🙏🏼 #Kantara @VKiragandur @hombalefilms @gowda_sapthami @Karthik1423 pic.twitter.com/MNPSDR5jx8
— Rishab Shetty (@shetty_rishab) October 28, 2022