ബോക്സ് ഓഫിസിൽ വൻ കുതിപ്പുമായി റിഷഭ് ഷെട്ടിയുടെ കാന്താര. 230 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷൻ ഇതിനു മുകളിൽ വരും. 16 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിനാണ് ഈ കളക്ഷൻ.സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്.
കർണാടകയിൽ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 30 കോടിയും നേടി. ഹിന്ദിയിൽ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷൻ മാത്രം നാല് കോടി വരും. ഇതിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.