കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിനെതിരെ ആരോപണവുമായി തൈക്കുടം ബ്രിഡ്ജ് എത്തിയിരുന്നു.തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയെന്ന ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഇടപെട്ടു. കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്നാണ് കോടതി ഉത്തരവ്.
കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്.തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. തങ്ങളുടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthaikkudambridge%2Fposts%2F651178296365386&show_text=true&width=500
കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബി അജനീഷ് ലോക്‌നാഥ് തള്ളിക്കളഞ്ഞിരുന്നു. ഒരേ രാഗമായതിനാല്‍ കോപ്പിയായി തോന്നിയതാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരസ്യപ്രതിഷേധം അറിയിച്ചത്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രമാണിത്.