രജനികാന്ത് ചിത്രം ജയ്‌ലര്‍ ജയ്‌ലര്‍ അടുത്ത വർഷം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ഷൂട്ട് അവസാനിച്ചാൽ, കോളിവുഡിലെ ഏറ്റവും വലിയ തമിഴ് പുതുവത്സര റിലീസായിരിക്കും ജെയ്‌ലർ. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്‌ലര്‍. തമന്നയാണ് ചിത്രത്തിലെ നായിക. നെല്‍സണ്‍ ആണ് സംവിധാനം.
ജയ്ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും.
ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.