തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരങ്ങളെല്ലാം തന്റേതെന്ന് ഏതെങ്കിലും ശുംഭൻ വിചാരിച്ചാൽ എന്തുചെയ്യാന്‍ പറ്റുമെന്ന് കാനം ചോദിച്ചു.
എല്ലാ സർവകലാശാലകളും ഭരിക്കുന്നത് താനാണെന്ന് ഗവർണർ കരുതുന്നു. അങ്ങനെ തന്നെ അദ്ദേഹം ചിന്തിക്കട്ടെയെന്നും കാനം പരിഹസിച്ചു. ഗവർണറോടുള്ള പ്രീതി കേരളം പിൻവലിക്കുകയാണെന്നും കാനം പറഞ്ഞു.
‘ധനമന്ത്രി കെഎന്‍ ബാലഗോപാലിന് എതിരെയുള്ള തന്റെ പ്രീതി പിന്‍വലിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രീതി എന്ന് പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ? അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഞങ്ങളുടെ പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു”- കാനം പറഞ്ഞു.
‘അദ്ദേഹമാണ് ഈ യൂണിവേഴ്‌സിറ്റികള്‍ എല്ലാം ഭരിക്കുന്നത് എന്നാണ് ധാരണ. ഗവര്‍ണര്‍ എന്ന പദവി ഭരണഘടനയില്‍ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങളില്‍ പറയുന്ന അധികാരങ്ങള്‍ മാത്രമുള്ള ഒരാളാണ്. അല്ലാതെ ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും?’-കാനം ചോദിച്ചു.
സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 പാർട്ടികളിൽ മാറി മാറി കയറിയിറങ്ങി. ഇപ്പോൾ കേരളത്തിൽ ഗവർണർ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രൻ പരിഹസിച്ചു.
ഗവർണർക്കെതിരെ ജനങ്ങൾ പ്രതിരോധം തീർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല. ഗവർണറുടെ നിലപാടിനെതിരെ ജനങ്ങൾ അണിനിരക്കുന്ന കാഴ്ച കേരളം കാണാൻ പോകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗവർണർക്കെതിരെ ജനങ്ങൾ പ്രതിരോധം തീർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല. ഗവർണറുടെ നിലപാടിനെതിരെ ജനങ്ങൾ അണിനിരക്കുന്ന കാഴ്ച കേരളം കാണാൻ പോകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.