അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പുരോഹിത ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഡിജിറ്റല്‍ മീഡിയ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മാര്‍പ്പാപ്പ അശ്ലീല വിഡിയോയെക്കുറിച്ച് പരാമര്‍ശിച്ചത്. പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വിഡിയോകള്‍ കാണുന്നത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാമെങ്കിലും അതിനായി ധാരാളം സമയം പാഴാക്കിക്കളയരുതെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചു. നിരവധി ആളുകളാണ് ഇന്ന് അശ്ലീല വിഡിയോകള്‍ കാണുന്നത്. കന്യാസ്ത്രീകളും വൈദികരും പോലും ഇവ കാണാറുണ്ട്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ ഒരിക്കലും അശ്ലീല വിഡിയോകളുടെ വഴിയില്‍ പോകരുതെന്ന് പോപ്പ് വത്തിക്കാനില്‍ വച്ച് വൈദികരോട് പറഞ്ഞു.ഇത്തരം ദൃശ്യങ്ങള്‍ എന്നന്നേക്കുമായി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത് കളയണമെന്നും പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ വീഴരുതെന്നും മാര്‍പ്പാപ്പ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.