വിനീത് ശ്രീനിവാസന്റെ ഹൃദയത്തിനു ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന് വിവരം. പ്രണവ്-കല്യാണി ജോഡികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വിവരം കലാ സംവിധായകന്‍ പ്രശാന്ത് അമരവിളയാണ് പുറത്ത് വിട്ടത്. അഞ്ജലി മേനോന്‍ ചിത്രത്തിലാണോ ഇരുവരും വീണ്ടും എത്തുന്നത് എന്നാണ് ആരാധകരുടെ സംശയം .
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ച ഹൃദയം എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു.