തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത്. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയൽ ട്വീറ്റ് ചെയ്തു. ഡിസംബറിലേക്ക് ഒരുങ്ങുന്ന ഐമാക്സിലെ ആദ്യ പ്രദർശനം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന സിനിമയാണ് എന്നും ഇതായിരിക്കും കേരളത്തിലെ ആദ്യ ഐമാക്സ് എന്നും പ്രീതം ട്വീറ്റിൽ അറിയിച്ചു.
തിരുവന്തപുരം കൂടാതെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
സാധാരണ സിനിമ തിയേറ്റർ അനുഭവിത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഹൈക്വാളിറ്റിയിലുള്ള ദൃശ്യങ്ങളാണ് ഐമാക്സ് നൽകുന്നത്.