കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഒക്ടോബര്‍ 31ന് ബന്ദിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. ഉക്കടം കാർ സ്‌ഫോടനത്തിലെ ഇന്റലിജന്‍സ് വീഴ്ച ആരോപിച്ചാണ് ബന്ദ്.
അതേസമയം, സ്ഫോടന കേസ് എൻ.ഐ.എക്ക് കൈമാറാൻ കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ശിപാർശ നൽകിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി ശിപാർശ ചെയ്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.ജി.പി ശൈലേന്ദ്രബാബു ഐ.പി.എസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് കേസ് എൻ.ഐ.എക്ക് കൈമാറാൻ ശിപാർശ ചെയ്തത്.