തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന കാസർഗോഡ് ജില്ലയിലെ 5,287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ സർക്കാർ ഉൾക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. അന്നു മന്ത്രിതല ഉപസമിതി ധനസഹായ വിതരണം അടക്കമുള്ള ചില ഉറപ്പുകൾ സമര സമിതിക്കു നൽകിയിരുന്നു.