ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പരിഹാസ പോസ്റ്റുമായി എം എം മണി.ഓമ്പ്രാ,നീയാണല്ലോ കോടതി എന്നാണ് മണിയാശാൻ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റിനു താഴെ ഗവർണരെ വിമർശിച്ച് കൊണ്ട് നിരവധിയാളുകളും കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmmmani.mundackal%2Fposts%2F661551708655122&show_text=true&width=500
അതേസമയം , മന്ത്രിയെ പിൻവലിക്കാൻ ഗവർണക്ക് അധികാരം ഇല്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജപ്രതികരിച്ചു . ഗവർണറുടെ നീക്കങ്ങൾ അപലപനീയം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഗവർണർക്ക് പ്രവർത്തിക്കിക്കാൻ ആകില്ല. മന്ത്രിസഭയുടെ ശുപാർശക്കനുസരിച്ചു പ്രവർത്തിക്കുകയാണ് ഗവർണറുടെ ചുമതല. ഗവർണറെ തിരിച്ചു വിളിക്കണമെന്നും ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.