ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കാൻ ആണ് ഗവർണർ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ നടത്തുന്നത് ആർഎസ്എസ്-ബിജെപി അനുകൂല നിലപാടെന്നും ഗവർണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നൽകിയെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ വ്യക്തിപരമായ പ്രീതി അല്ല ഭരണഘടനാപരമായ പ്രീതിയെന്നും അത് കൂട്ടുത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ നിലപാടുകൾ ആർ എസ് എസ്- ബി ജെ പി സമീപനം ഉൾക്കൊള്ളുന്നതാണ്. കേരളത്തിൽ അവർക്ക് അനുകൂലമായി എങ്ങനെ കാര്യങ്ങൾ മാറ്റാമെന്ന് നോക്കുന്നു. ഗവർണറുടെ നിലപാടുകൾ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല. നിയമപരമായി കൈകാര്യം ചെയ്യുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.