കൊച്ചി: മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ന്യൂക്ലിയസ് മാളിന് സമീപമാണ് അപകടം ഉണ്ടായത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ദുരന്തം സംഭവിച്ചത്. ഒഡീഷ സ്വദേശികളായ സുശാന്ത്, ശങ്കർ എന്നീ രണ്ട് തൊഴിലാളികളാണ് അപകടത്തിൽ മരണപ്പെട്ടത്.
പ്രദേശത്തുള്ള ഒരു പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.