കോഴിക്കോട് : താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. ഇയാള്‍ക്കായി തിരക്കിട്ട അന്വേഷണം നടക്കുന്നതിനിടയാണ് അഷ്‌റഫ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. ‘എ ടു ഇസെഡ്’ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് അഷ്‌റഫ്.
ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കൊല്ലത്തുനിന്ന് ബസ് മാര്‍ഗം താമരശ്ശേരിയിലെത്തിയ മുഹമ്മദ് അഷ്റഫ് രാത്രി ഓട്ടോയില്‍ വീട്ടിലെത്തിയത്.
ഇയാളില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.ഗള്‍ഫിലെ ബന്ധുവിന്റെ പണമിടപാടിന്റെ പേരില്‍ ബന്ദിയാക്കി ഭീഷണിപ്പെടുത്താന്‍ താമരശ്ശേരി വെഴുപ്പൂരില്‍വെച്ച് സ്വര്‍ണക്കടത്തുകേസ് പ്രതി ഉള്‍പ്പെട്ട സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്തറിയുകയും പ്രതികളിലൊരാളാൾ പിടിയിലാവുകയും ചെയ്തതോടെയാണ് അഷ്‌റഫിനെ വിട്ടയച്ചത്. മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്‌റഫിനെ ശനിയാഴ്ച രാത്രിയാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.