സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് ഒപ്പമുള്ള പുതിയ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. അടുത്ത പ്രോജക്റ്റ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കഴിവുള്ള സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രോജക്ട് നിര്‍മ്മിക്കുന്നതെന്നും മോഹന്‍ലാല്‍ അറിയിച്ചു. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F691725145654087&show_text=true&width=500
ലിജോ ജോസ്-മോഹന്‍ലാല്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ആദ്യ അപ്ഡേറ്റ് കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തതത് മോഹന്‍ലാല്‍ ആയിരുന്നു.
പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകള്‍ മാത്രം നല്‍കിക്കൊണ്ടാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരുന്നത്. രണ്ട് പോസ്റ്ററുകളാണ് പുറത്തുവന്നത്.