ധോണി എന്റർടൈൻമെന്റ് തമിഴ് സിനിമയിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. 2019ൽ ഭാര്യ സാക്ഷിക്കൊപ്പം ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നു.
ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും ഇത്, സാക്ഷി സിംഗ് ധോണിയാണ് ആശയം എഴുതിയിരിക്കുന്നത്. നവയുഗ ഗ്രാഫിക് നോവലായ അഥർവ – ദി ഒറിജിൻ രചിച്ച രമേഷ് തമിൾമണിയാണ് ഇത് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.
“സാക്ഷി എഴുതിയ കൺസെപ്റ്റ് വായിച്ച നിമിഷം മുതൽ എനിക്കറിയാമായിരുന്നു അതിന് പ്രത്യേകതയുണ്ടെന്ന്. പുതുമയുള്ള ആശയവും ഒരു ഫൺ ഫാമിലി എന്റർടെയ്‌നർ ആകാനുള്ള എല്ലാ സാധ്യതകളും ആ കൺസപ്റ്റിന് ഉണ്ടായിരുന്നു…”എന്ന് തമിൾമണി പറഞ്ഞു.
തമിഴിന് പുറമെ, സയൻസ് ഫിക്ഷൻ, ക്രൈം ഡ്രാമ, കോമഡി, സസ്പെൻസ് ത്രില്ലർ എന്നിവ നിർമ്മിക്കുന്നതിനായി ഒന്നിലധികം ചലച്ചിത്ര നിർമ്മാതാക്കളുമായും തിരക്കഥാകൃത്തുക്കളുമായും ധോണി എന്റർടൈൻമെന്റ് ചർച്ചകൾ നടത്തുകയാണ്.