അരുണാചൽ പ്രദേശ്: ഇറ്റാനഗറിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ 700 ലധികം കടകൾ കത്തിനശിച്ചിട്ടുണ്ട്. നഹർലഗൺ മേഖലയിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു.
ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 2 കടകളിൽ മാത്രമാണ് തീ പടർന്നത്. എന്നാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വന്നതോടെ ആളിപ്പടരുകയായിരുന്നു.