സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പ്രതികരണവുമായി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്.ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന തലക്കെട്ടോടെയാണ് ശ്രീരാമകൃഷ്ണൻ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയത്.
പുറത്തുവിട്ട ചിത്രത്തിൽ റെമി മാർട്ടിൻ മദ്യത്തിന്റെ ചിത്രങ്ങളടക്കമുണ്ട്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണിതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സ്വപ്ന സുരേഷ് പറയുന്നു, ‘ഇത് അദ്ദേഹത്തെ എല്ലാം ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും’ എന്നാണ് സ്വപ്‍ന കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkrishnakumarswapna%2Fposts%2F10160667206930680&show_text=true&width=500