കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സിലറായി ആരാഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്തെത്തിയ ഡോ മോഹനന്‍ കുന്നുമ്മലിന് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കി. കേരള വിസിയായിരുന്ന വി.പി.മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ചതോടെ ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്.
അതേസമയം വിസി നിയമനത്തിലുണ്ടാകുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ വിവാദങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. പഠിച്ച സര്‍വ്വകലാശാലയില്‍ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നു.
ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിയ്ക്ക് നോട്ടീസ് നല്‍കാത്തത്.