2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍പ്പെടുന്ന മേഖലകളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.വൈകുന്നേരം 4.29 മുതല്‍ ദൃശ്യമായിത്തുടങ്ങുന്ന ഭാഗിക സൂര്യഗ്രഹണം 5.42ന് അവസാനിക്കും
പരമാവധി ഗ്രഹണ സമയം 5.30 നായിരിക്കും. മുംബൈ, കൊല്‍ക്കട്ട, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ഏകദേശം 4.28 മുതല്‍ 5.13 വരെ നിലനിന്നേക്കും.
ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ മണിക്കൂര്‍ നില്‍ക്കുന്നത് 1 മണിക്കൂര്‍ 45 മിനിറ്റാണ്. ഗുജറാത്തിലെ ദ്വാരകയിലാണ് ഇത് കാണാനാകുക. ഏറ്റവും കുറഞ്ഞ സമയം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലായിരിക്കും. 12 മിനിറ്റ്.കേരളത്തില്‍ നിന്ന് കാണുമ്പോള്‍ ഭാഗികമായി മറയാത്ത സൂര്യന്റെ ബിംബം 10 ശതമാനത്തില്‍ താഴെ മാത്രമേ മറയുകയുള്ളൂ.
നഗ്ന നേത്രങ്ങളാല്‍ ആരും സൂര്യഗ്രഹണം കാണരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന് വരികയും ഈ സമയത്ത് സൂര്യന് മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന് ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക.