ഗവർണറുമായുള്ള സർക്കാർ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഇടത് മുന്നണി ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പ്രതിഷേധ കൂട്ടായ്‌മ നടക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും. നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്ക് ചേരും. ഇടത് മുന്നണി ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിർത്താനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ-സർക്കാർ പോര് കൂടുതൽ ശക്തിയാർജിച്ചു. ഇന്നലെ മുഖ്യമന്ത്രിയും ഗവർണറും നടത്തിയ വാർത്താ സമ്മേളനങ്ങളിലും ഇരുവരും വിട്ടുവീഴ്‌ചയ്‌ക്ക് ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.