അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. മിസോറിയിലെ സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ അധ്യാപികയും വിദ്യാര്‍ഥിയും ഉള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ ആക്രമിയും ഉൾപ്പെടുന്നു.
സെന്റ് ലൂയിസിലുള്ള സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് ഹൈസ്ക്കൂളിലാണ് സംഭവം. 20കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.