ഏഷ്യയിലെ എറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ദില്ലിയുടെ പേരില്ലെന്ന് അരവിന്ദ് കെജ്രിവാൾ. ഏഷ്യയിലെ മലിനീകൃമായ പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യന്‍ നഗരമാവുമ്പോള്‍ അതില്‍ ദില്ലിയില്ല.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പട്ടികയില്‍ ആദ്യമെത്തുന്ന നഗരമായിരുന്നു ദില്ലി,എന്നാല്‍ ഇനിയങ്ങനെ ഉണ്ടാവില്ലെന്നും അതിനായുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നതെന്നും കേജ്രിവാള് പറയുന്നു.
മലിനീകരണം തടയാനുള്ള സര്‍ക്കാരിന്റെ കഠിനപ്രയത്നത്തിന് ഫലം കണ്ടുവെന്നാണ് കെജ്രിവാൾ പറഞ്ഞത്. ലക്ഷ്യത്തിലേക്ക് ഒരുപാട് ദൂരം ഇനിയും മുന്നോട്ടുണ്ടെന്ന ബോധ്യമുണ്ടെന്നും കേജ്രിവാള് വിശദമാക്കുന്നു. ദില്ലിയിലെ ജനങ്ങള്‍ ഏറെ പരിശ്രമിക്കുന്നുണ്ട്. അതിന് അനുസൃതമായ മാറ്റങ്ങളുമുണ്ട്. എന്നാലും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഇടം നേടുന്നത് വരെ ആ പരിശ്രമം തുടരുമെന്നും ദില്ലി സര്‍ക്കാരിന്റെയും ദില്ലിയിലെ ജനങ്ങളുടേയും നിരന്തര പരിശ്രമങ്ങളുടേയും ഫലമായി മലിനീകരണം കുറഞ്ഞ് വരികയാണെന്നും കേജ്രിവാള് വ്യക്തമാക്കി .