കൊല്ലം: കേരള പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന നിലയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേതെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍.കിളികൊല്ലൂരിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ 27ന് വൈകീട്ട് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണ യോഗം ചേരുമെന്നും സുദേവന്‍ പറഞ്ഞു.കിളികൊല്ലൂരില്‍ സൈനികനും സഹോദനും മര്‍ദ്ദനമേറ്റകേസില്‍ ആഴത്തിലുള്ള പരിശോധനയും അന്വേഷണവും നടത്തി, കുറ്റവാളികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.