ആന്ധ്രാപ്രദേശിലെ വിജയവാഡ ഗവര്‍ണര്‍പേട്ടിലെ ഐഎംഎ ഹാളിലെ പടക്കക്കടയില്‍ തീപിടിത്തം. രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീകെടുത്തി.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തീപിടിത്തമാണ്. ഞായറാഴ്ച വിജയവാഡയിലെ ജിംഖാന ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ വെന്തുമരിച്ചിരുന്നു. നിരവധി ദീപാവലി പടക്ക സ്റ്റാളുകളും കത്തിനശിച്ചു.ജിംഖാനയിലെ ഒന്നര ഏക്കര്‍ ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. 19 കടകള്‍ക്കാണ് അനുമതി നല്‍കിയത്, ഇതില്‍ മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കടകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ മുന്‍കരുതലുകളും മുനിസിപ്പാലിറ്റിയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും പോലീസ് ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്.