മലപ്പുറത്ത് 15 കാരൻ ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. പീഡനത്തിന് പിന്നാലെ ഒളിവിൽപ്പോയ കുറ്റിപ്പാല ക്ലാരി പുത്തൂർ വെള്ളരിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞു മൊയ്തുവിനെയാണ് (65)പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പഠനത്തിൽ മോശമായ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സി.ഡബ്ല്യു.സി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു