പാനൂരിൽ 26 കാരിയായ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയില്‍. മാനന്തേരി സ്വദേശി ശ്യാംജിത്താണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണം . വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. പിന്നാലെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പിടിയിലായി.
വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് സുഹൃത്ത് നിര്‍ണായക മൊഴി നല്‍കിയത്.