വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്’ എന്ന സിനിമയുടെ പുതിയ പോസ്റ്ററിന് നേരെ സോഷ്യല്‍ മീഡിയയിൽ സൈബര്‍ ആക്രമണം. സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനാണ് വിമർശനത്തിനു കാരണം.
‘സ്വന്തം പിതാവ് ചത്തു പോയി. പട്ടിയും പൂച്ചയുമാണ് പരാമര്‍ശം എന്ന് തോന്നും. എന്തൊരു ബഹുമാനം. എത്ര നല്ല ഭാഷ’, ‘ജന്മം തന്ന അച്ഛനെ ഇങ്ങനെയൊന്നും പറയല്ലേ..ഒന്നുമില്ലേലും താങ്കള്‍ ഒരു വക്കീല്‍ അല്ലെ.. ഇന്നത്തെ യുവാക്കളുടെ അവസ്ഥ ആലോചിക്കുമ്പോ ലജ്ജ തോനുന്നു’ എന്നൊക്കെയാണ് കമന്റുകള്‍.
ചിത്രത്തിന്റെ ക്യാപ്ഷന്‍ പ്രൊമോഷന്‍ ഭാഗമാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട് .
ചിത്രസംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fadvocatemukundanunni%2Fposts%2F107321082175209&show_text=true&width=500