ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമിടും. വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തൊഴില്‍ മേളയ്ക്ക് തുടക്കമിടുക. മേളയിൽ വച്ച് 75, 000 പേർക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20,000 ത്തിൽ അധികം പേർക്ക് 50 കേന്ദ്രമന്ത്രിമാർ ചേർന്ന് നിയമന ഉത്തരവുകൾ നൽകും.
സർക്കാർ ജോലിയിൽ നിയമനമായ ചിലർക്ക് നേരിട്ടാകും ഉത്തരവ് കൈമാറുക. ബാക്കിയുള്ളവർക്ക് മെയിലിലൂടെയും പോസ്റ്റിലൂടെയുമാകും നൽകുക. 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ നിയമനങ്ങൾ. സൈനികര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്‌റ്റെനോ, പിഎ, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കാണ് നിയമനം.