നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44.13 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് രാവിലെ കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദശി മുനീർ കാടമ്പുഴയെന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്.
1185.90 ഗ്രാം സ്വർണമിശ്രിതം നാല് കാപ്സ്യൂളുകളാക്കി പ്രത്യേക ഉറകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിൽനിന്ന് 1008 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചിട്ടുണ്ട്.
കസ്റ്റംസുകാരുടെ കണ്ണ് വെട്ടിക്കാൻ വ്യത്യസ്ത രീതികളാണ് സമീപകാലത്ത്സ്വർണ കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്.
















