തിരുവനന്തപുരം: ബി.ജെ.പി ബൗദ്ധിക വിഭാഗം തലവനായി ശങ്കു ടി. ദാസ് നിയമിതനായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു ശങ്കു ടി. ദാസ്.
അഭിഭാഷകനായ ശങ്കു ടി. ദാസ് കേരള ബാർ കൗൺസിൽ അംഗമാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ അനുകൂല സൈദ്ധാന്തികരായ ആർ. ഹരി, ടി.ജി മോഹൻദാസ് എന്നിവരോട് ഏറ്റുമുട്ടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹരിയും മോഹൻദാസും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ തുടക്കത്തിൽ പിന്തുണച്ചിരുന്നു. ഈ ഘട്ടത്തിൽ ഇവരെ വിമർശിച്ചാണ് ശങ്കു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.