തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങൾക്കും ഇക്കാര്യമറിയിച്ച് സർവകലാശാല നോട്ടീസ് നൽകി. പുറത്താക്കൽ ഗവർണർ ഗസസ്റ്റിൽ വിജ്ഞാപനം ചെയ്തതിനെ തുടർന്നാണിത്.
അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അംഗങ്ങൾക്കു നൽകിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്. സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ചു കൊണ്ട് ഗവർണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സർവകലാശാല ഉത്തരവിറക്കാൻ തയാറാകാത്തതോടെയായിരുന്നു ഗവർണർ നേരിട്ട് നടപടി സ്വീകരിച്ചത്.