ഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണങ്ങള്‍ നീക്കിയത്.ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് ഡിജിസിഎ അനുമതി നല്‍കി.തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷയെ കരുതി സ്‌പൈസ് ജെറ്റിന് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പകുതി സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ജൂലൈയിലെ ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നത്. എട്ടാഴ്ച കാലയളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ പാളിച്ചകള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു.