ആന്ധ്രാപ്രദേശില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 11 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും പണവും പിടിച്ചെടുത്തു. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ഏലൂര്‍, കാക്കിനട, നെല്ലൂര്‍ സുല്ലൂര്‍പേട്ട, ചിലക്കലൂരിപ്പേട്ട, വിജയവാഡ എന്നിവിടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
വിജയവാഡ വഴി കടന്നുപോകുന്ന ബസുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനകളിലും സ്വര്‍ണവും പണവും കസ്റ്റംസ് പിടിച്ചെടുത്തു.ചെന്നൈയില്‍ നിന്ന് സുല്ലൂര്പേട്ടയിലേക്ക് വരികയായിരുന്ന ഒരാളില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 100 ഓളം ഉദ്യോഗസ്ഥര്‍ 20 ലധികം ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്.