കൊവിഷീൽഡ് വാക്‌സിൻ ഉത്പാദനം നിർത്തിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഇഒ അദാർ പൂനവാല. വികസ്വര രാജ്യങ്ങളുടെ വാക്സിൻ മാനുഫാക്ചേഴ്സ് നെറ്റ്വർക്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പൂനാവാല ഇക്കാര്യം പറഞ്ഞത്. ലഭ്യമായ മൊത്തം സ്റ്റോക്ക്, ഏകദേശം 100 ദശലക്ഷം ഡോസുകൾ, കഴിഞ്ഞ വർഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്കിടയിൽ പൊതുവായ അലസത ഉള്ളതിനാൽ ബൂസ്റ്റർ വാക്‌സിനുകൾക്ക് ആവശ്യമില്ലെന്ന് പൂനാവാല കൂട്ടിച്ചേർത്തു. കൂടാതെ അവർ പകർച്ചവ്യാധിയിൽ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘2021 ഡിസംബർ മുതൽ ഞങ്ങൾ (കോവിഷീൽഡിന്റെ) ഉൽപ്പാദനം നിർത്തിവച്ചു. ആ സമയത്ത് ഞങ്ങളുടെ കൈവശം ഏതാനും നൂറു ദശലക്ഷം ഡോസുകൾ ഉണ്ടായിരുന്നു, അതിൽ 100 ദശലക്ഷം ഡോസുകൾ ഇതിനകം കാലഹരണപ്പെട്ടു,’ എന്നും പൂനാവാല പറഞ്ഞു.
‘കൊവോവാക്‌സ് രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്നതാണ് ആവശ്യം. ഡബ്ല്യൂഎച്ച്ഒ ഇത് അനുവദിച്ചാൽ, ഒരുപക്ഷെ ഇന്ത്യൻ റെഗുലേറ്റർ അത് അനുവദിക്കുകയും ചെയ്യും. എന്നാൽ ബൂസ്റ്റർ ഡോസുകൾക്കും ഡിമാൻഡ് ഇല്ല. പൊതുവെ ആലസ്യം ഉണ്ട്, ആളുകൾ കോവിഡ്, വാക്‌സിനുകൾ എന്നിവയാൽ മടുത്തു, സത്യം പറഞ്ഞാൽ, എനിക്കും അത് മടുത്തു,നമ്മൾ പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്നതുപോലെ ഇന്ത്യയിൽ, പകർച്ചവ്യാധി ഷോട്ടുകൾ എടുക്കുന്ന സംസ്‌കാരമില്ല. 2010 ൽ ഞങ്ങൾ കുറച്ച് വാക്‌സിനുകൾ പുറത്തിറക്കിയിരുന്നു. 2011 ൽ എച്ച്1 എൻ1 പാൻഡെമിക് സമയത്ത് ആരും ആ വാക്‌സിൻ എടുത്തില്ല. പകർച്ചവ്യാധി ഭയപ്പെടുത്തുന്ന ഒന്നല്ല. ആളുകൾ അത് എടുക്കാൻ താത്പര്യപ്പെടുന്നുമില്ല’ എന്നും അദ്ദേഹം പറഞ്ഞു.