തൃശൂർ: അക്കിക്കാവിലെ ദന്തൽ കോളജിൽ ഭക്ഷ്യവിഷബാധ. 10 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.