ന്യൂഡല്‍ഹി:പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കങ്ങള്‍ക്കിടെയാണ് ഡൽഹി സർക്കാരിന്റെ ഉത്തരവ്.
പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ജനം മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന വ്യവസ്ഥ നീട്ടേണ്ട എന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. എന്നാൽ തിരക്കുള്ള സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് നടപടിയിൽ പറയുന്നത്.
ഡല്‍ഹിയില്‍ പുതുതായി 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.