കൊല്ലം: പുനലൂര്‍-പത്തനാപുരം റോഡ് നിര്‍മാണത്തില്‍ അലംഭാവം വരുത്തിയ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥരുടെ അലംഭാവം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. പത്തനാപുരം അങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.
സർക്കാർ ജനങ്ങളുടെ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് ജോലിചെയ്യാൻ പറ്റിയില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാമെന്നും ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിലക്ക് നിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ റോഡിന്റെ പണി നടത്തണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. അത് നടത്തിയില്ലെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതില്‍ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.