തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ നിയമ നടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് മേധാവി അറിയിച്ചു.
പൂപറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും.