നിവിൻ പോളി നായകനാകുന്ന ‘പടവെട്ടി’ന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ‘ബുക്ക് മൈ ഷോ’യിലൂടെ ടിക്കറ്റുകൾ ലഭിക്കും. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും.
നിവിൻ പോളിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമാകും ഇത്.ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ഒരു യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് പടവെട്ട്.
അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്.