കണ്ണൂർ: പയ്യന്നൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിലായി. കെ.കെ അൻവർ, കെ.പി റമീസ്, യൂസഫ് ഹസ്സൈനാർ, എം.കെ ഷഫീക്, വി.വി ഹുസീബ്, സി. അസ്ബാഹ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവ്, എംഡിഎംഎ എന്നീ ലഹരിവസ്തുക്കൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. സ്വന്തമായി നിർമിച്ച ഹുക്കകളും പ്രതികളിൽനിന്നും കണ്ടെടുത്തു.
തിങ്കളാഴ്ച അർധരാത്രി പയ്യന്നൂർ രാമന്തളി വടക്കും പാടംഭാഗത്ത് വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ ലഹരിപാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.