സൂപ്പർ താരം മമ്മൂട്ടി നായകനാകുന്ന ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തമിഴ് സൂപ്പർ നായിക ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ജ്യോതികയുടെ പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്. കാതൽ ദി കോർ എന്നാണ് സിനിമക്ക് പേര് നൽകിയിരിക്കുന്നത്.
ജിയോ ബേബിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D675682437255094%26set%3Da.271462881010387%26type%3D3&show_text=true&width=500
സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് ചിത്രത്തിന്റെ എഡിറ്റിംഗ്. മാത്യൂസ് പുളിക്കാനാണ് സംഗീതം നിർവഹിക്കുന്നത്. ഷാജി നടുവിൽ ചിത്രത്തിന്റെ കല സംവിധാനം നിർവഹിക്കും. സമീറ സനീഷ് വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കും.