വന്‍ ബജറ്റ് ചിത്രങ്ങള്‍ മാത്രമേ തിയറ്ററില്‍ ആളെ നിറയ്ക്കൂ എന്ന കെട്ടുകഥയാണ് ഋഷഭ് ഷെട്ടി കാന്താരയുടെ വിജയത്തിലൂടെ തകര്‍ത്തത് എന്ന ട്വിറ്റുമായി സംവിധായകന്‍ രാം ഗോപാല്‍. കന്നഡ ചിത്രമായ കാന്താര ഇതിനോടകം 100 കോടി ക്ലബ്ബില്‍ കയറിക്കഴിഞ്ഞു.
ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരെയും റാം ഗോപാൽ വർമ്മ പരിഹസിക്കുന്നുണ്ട്. ഇപ്പോള്‍ സിനിമ ഇന്‍ഡസ്്ട്രിയിലെ ശിവനാണ് ഋഷഭ് ഷെട്ടി. 300 കോടി, 500 കോടി ബജറ്റില്‍ സിനിമ ഒരുക്കുന്ന സംവിധായകരാണ് ഇപ്പോള്‍ വില്ലന്മാര്‍. കാന്താരയുടെ കളക്ഷന്‍ കണ്ട് അവര്‍ ഹൃദയാഘാതം വന്ന് മരിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കാന്താരയിലൂടെ വലിയ പാഠമാണ് ഋഷഭ് ഷെട്ടി സിനിമ മേഖലയെ പഠിപ്പിച്ചതെന്നും റാം ഗോപാൽ വർമ്മ കുറിക്കുന്നുണ്ട്.
19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. മികച്ച അഭിപ്രായം നേടിയതിനു പിന്നാലെ മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയിരുന്നു.ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനും.
















