ഡൽഹി ഉള്‍പ്പടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എൻഐഎ യുടെ മിന്നല്‍ പരിശോധന . വിവിധ സംസ്ഥാനങ്ങളിലായി ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് 50 ലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. . മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങഴിലാണ് പരിശോധന.
ഡല്‍ഹി പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ട് കേസുകളിലാണ് എന്‍ഐഎ അന്വേഷണം. ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ആഗസ്റ്റ് 26 ന് ആരംഭിച്ച അന്വേഷണങ്ങളുടെ ഭാഗമായാണ് എന്‍ഐഎയുടെ നടപടി.
ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ ഒറ്റപ്പെട്ട പ്രാദേശിക സംഭവങ്ങളല്ലെന്നും രാജ്യത്തിനകത്തും പുറത്തും നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദി-ഗുണ്ടാസംഘ-മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ ആഴത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്നുണ്ടെന്നും എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി .