ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമക്കേസും ചുമത്താൻ സാദ്യത. സെപ്തംബർ 14ന് കോവളത്ത് എത്തിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നതാണ് കേസ്. കോവളം സൂയിസൈഡ് മുനമ്പിൽ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിൽ യുവതി നൽകിയ മൊഴി.
കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നും പരാതിക്കാരി പറയുന്നു. ഓടിരക്ഷപെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചു. എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിയ്ക്കുകയായിരുന്നു. തുടർന്ന് എംഎൽഎ തന്നെ മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടുകയും പോലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പോവുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
















